പഞ്ഞന്റെ നേരമ്പോക്കുകള്‍
Friday, 19 June 2015
ചിരി
ജീവിതം തോൽപ്പിച പ്പോൾ
ആരോ കൊടുത്ത സമ്മാനമായിരുന്നു ചിരി.
പിന്നെ ഒരിക്കലും കിട്ടാത്തതിനാൽ
അയാളത് കൊണ്ടുനടക്കുന്നു.
-പഞ്ഞൻ
പിറവി
ഒന്നും കൊണ്ടുപോകാനല്ല
ചിലത് ബാക്കിവെക്കാനുള്ള
സമരത്തിലാണ് ജീവിതം.
-പഞ്ഞൻ
നഷ്ടം
വില കൊടുത്തു വാങ്ങി
ചില്ലിലിട്ടാലും
വിലപേശി വാങ്ങി
പ്രദർശനത്തിനു വചാലും
നഷ്ടം അവൾക്ക് മാത്രം.
-പഞ്ഞൻ
Saturday, 13 June 2015
വഴിയിൽ
പിന്നെ ജീവിതം പോയ വഴി
നോക്കി നടക്കുംബോൾ
അപരിചിതരാകാൻ നാം
കണ്ടുമുട്ടുന്നു.
-പഞ്ഞൻ
അവൾ
പലകുറി വലിചെറിഞ്ഞിട്ടും
പൊട്ടാത്തപ്പോഴാണു
അതും ഹൃദയമാണെന്ന്
അവനു മനസിലായത്.
-പഞ്ഞൻ
ദൈവം
ഒളിഞ്ഞു നോക്കിയ പ്പോൾ
ശൂന്യതയിലേക്ക് ആരോ
കുംബസാരിക്കുകയായിരുന്നു.
-പഞ്ഞൻ
വരികൾ
ഹൃദയത്തിൽ നീയിനിയും
നടന്നു തീർക്കാത്ത
വഴികളാണീ വരികൾ.
-പഞ്ഞൻ
Friday, 12 June 2015
കിനാവ്
പകലിന് തുന്നിചേർക്കാനാവാത്ത
ഉടുപ്പുകളൾ രാവിന്
സമ്മാനിചത്.
-പഞ്ഞൻ
പ്രതീക്ഷ
ഒടുവിലാരോ വിളിചെന്നുതോന്നി
തിരുഞ്ഞുനോക്കിയപ്പോൾ കരിയിലകൾ
സാരമില്ല, മനസ്സങ്ങനെയാണ്!
-പഞ്ഞൻ
മൗനം
ന്യായീകരണങ്ങളില്ലാത്ത
മരണം മൗനം പാലിക്കുന്നു
അതിൻ ഹൃദയഭാരത്താൽ
മൗനം മരണം പ്രാപിക്കുന്നു.
-പഞ്ഞൻ
Monday, 1 June 2015
സുഹൃത്ത്
തിരിചുകിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും
ഹൃദയം കടം കൊടുക്കുന്നവർക്കായി
സൗഹൃദത്തിന്റെ ലോകം
വിസ്മയങ്ങൾ സൃഷ്ടിക്കുന്നു.
-പഞ്ഞൻ
യാത്ര
ഒറ്റപ്പെട്ട മരങ്ങൾ
തണൽ വിരിക്കും പോലെ
ചില സാന്ത്വനങ്ങൾ.
-പഞ്ഞൻ
പാOം
അമ്മയുടെ ഉദരത്തോളം വിശാലമല്ല
ഭൂമിയുടെ മാറെന്നാണ്
മരണത്തിന്റെ ആദ്യ പാOം
-പഞ്ഞൻ
മുറിവുകൾ
ജീവിതത്തിലെ പ്രതീക്ഷകൾ
ഒളികണ്ണിട്ട് നോക്കുന്നത്
ഉണങ്ങാത്ത വ്രണങ്ങളിലേക്കാണ്.
-പഞ്ഞൻ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)