Thursday, 15 October 2015

നഷ്ടപ്പെടാതിരിക്കാൻ നെയ്യുക


ചെറു നൂലുകൾകൊണ്ട്‌ ഓർമ്മകൾ
നമുക്ക്‌ നെയ്ത കുപ്പായത്തിൽ ഞാൻ കുറിചിടുന്നു,
'നഷ്ടപ്പെടാതിരിക്കാൻ നെയ്യുക'
എങ്കിലും, ഓരോന്നായ്‌ പിരിയുംബോൾ
നമ്മളൊന്നായ്‌ ചേർത്ത നൂലുകൾ അഴിക്കുക
പിന്നെ, എന്റെ ഓർമ്മകൾക്ക്‌ തീകൊടുക്കുക
മുറുകിയ കൈപ്പത്തിയോളം നൂലുകളെനിക്ക്‌ തരിക,
ഇടനെഞ്ച്‌ ശൂന്യമായിരിക്കുന്നു.
പിന്നെയും ബാക്കിയാകുന്നതെല്ലാം
നിങ്ങളന്യോന്യം പകുത്തെടുക്കുക!
--- പഞ്ഞൻ

Tuesday, 6 October 2015

നസ്രത്തിലെ യേശുവിനോട്‌

അപ്പവും വീഞ്ഞും പങ്കുവചവർ
ഒറ്റുകൊടുത്തപ്പോൾ നിങ്ങൾക്ക്‌
തോന്നിയതെന്താണ്‌?
അപ്പം ശരീരവും, വീഞ്ഞ്‌ രക്തവുമായത്‌
ഉപമകൊണ്ടല്ലെന്ന് പറഞ്ഞുകൊടുക്കാതിരുന്നതെന്താണ്‌? 
ക്ഷമിക്കണം, നിങ്ങൾ ദൈവമായിരുന്നു!
എങ്കിലും, മനസ്സിലാകുന്ന രീതിയിൽ
അവസാന ഉൽപ്രേക്ഷ ഉപയോകിക്കാമായിരുന്നു.
വെള്ളിക്കുവേണ്ടി അപ്പവും പിന്നെ
അപ്പത്തിനുവേണ്ടി വെള്ളിയും കരുതുന്നവരോട്‌
നിങ്ങൾ അവർക്ക്‌ വേണ്ടി മരിക്കുന്നെന്നു
മനസിലാകുന്നതുപോലെ പറഞ്ഞു കോടുക്കാമായിരുന്നു.
വെറുതെ ഓർമ്മിപ്പിചതാണ്‌,
മൗനത്തിനർത്ഥം കിട്ടാത്തിടത്ത്‌ നിങ്ങളായിരുന്നു
എന്റെ ചോദ്യത്തിനേറ്റവും യോഗ്യൻ.
തെറ്റുപറയുന്നില്ല, 
മിക്കപ്പോഴും ചുറ്റുമുള്ളവർക്ക്‌
എന്റെ മൗനംപോലും മനസ്സിലാകാറില്ല!

Monday, 14 September 2015

മണൽ വീട്‌

തിരയുടുപ്പുകളിൽ എന്റെ കുഞ്ഞിനു 
അന്ത്യവിശ്രമം 
കരയുടെ മാറിൽ അവനൊരു 
മണൽ വീട്‌ 
ചക്രവാളം തൊട്ടുനിൽക്കുന്ന നാട്ടിൽ 
ഒരുപിടി മണ്ണു 
വെടിയൊചയുടെ താരട്ടുപാട്ടിൽ നിന്നൊളിചോടി 
സ്വപ്നത്തിൽ മരിച കുഞ്ഞ്‌.

Saturday, 12 September 2015

വഴി

മരണത്തിലേക്കുള്ള വഴി
നിന്നിലേക്ക്‌ നീളുന്നു,
ഓരോ യാത്രയും നിന്നിൽനിന്ന്
അകന്ന് പോകാനുള്ളതാണ്‌.
എന്റെ കാഴ്ചകൾ നിന്നിലേക്ക്‌
ഒതുങ്ങും വരെ കാത്തു നിൽക്കുക,
വഴിയും ദൂരവും ഒന്നാകുന്നിടത്ത്‌
ഒടുവിൽ നമുക്കൊന്നാവാം.

- പഞ്ഞൻ

Tuesday, 8 September 2015

സ്വപ്നം

കണ്ണീരു പൊടിയാത്ത
ഒരു രാത്രിയെങ്കിലും നിനക്കായി 
ഞാൻ മാറ്റി വെക്കുന്നുണ്ട്‌. 
കരളിലെ നോവെടുത്തന്ന്
നീയെന്നെ മൂടുക, 
നെഞ്ചിലെ കല്ല് മൂന്നാക്കി 
ദേഹത്ത്‌ വെക്കുക!

-പഞ്ഞൻ

Thursday, 3 September 2015

തണൽ

ഇന്നത്തെ ചില്ലകൾക്ക്‌ വിട,
നീണ്ട ഉറക്കത്തിലേക്ക്‌ എല്ലാം വലിചെറിഞ്ഞ്‌
ഞാൻ പറന്നുപോകട്ടെ.
കരച്ചിലിന്റെ വക്കത്തുനിന്നും കണ്ണുകൾ
താഴ്‌ന്ന്‌ ചുഴിയിലേക്ക്‌ നീങ്ങുന്നു,
കാറ്റിൽ ഞാൻ പൊഴിച തൂവലുകൾ
വേരുകളിലെത്തും മുൻപ്‌ നീയുറങ്ങുക,
ഇന്നത്തെ പക്ഷികൾ നാളത്തെ ചില്ലകളാകാം!

-പഞ്ഞൻ

Wednesday, 2 September 2015

നിഴലുകൾ

പിരിയും മുൻപ്‌ തിരിചറിയുക
നാമൊരിക്കൽ സ്നേഹിചിരുന്നു.
ഇനിയും ഈവഴിയാത്രയില്ല,
പിരിയുംവരെ കണ്ണുകളിൽ
നോക്കിനിൽക്കുക..
നടന്നു നീങ്ങും മുൻപ്‌ നിഴലുകളിൽ ചുംബിക്കുക!

-പഞ്ഞൻ

Friday, 28 August 2015

തലോടൽ

ഉള്ളിലൊരുപാട്‌ തിരയുമായി കടലും                                                             നെഞ്ചിലൊരുപാട്‌ തീയുമായി കരയും                                                             ചേർന്ന് കിടക്കുന്നു!                                                                                                         
-പഞ്ഞൻ

Wednesday, 26 August 2015

തിര

കടൽ മുഴുവൻ ഉപ്പുനീരാണെന്നു പറഞ്ഞ തിരയോട്‌ കര പറയുന്നു                                     എന്റെയുള്ളിലെ അടങ്ങാത്ത കണ്ണീരിനും ഉപ്പുരസമാണെന്ന്!


Sunday, 23 August 2015

നിഴലുകൾ

ഇരുട്ടിന്റെ കൊബനാനകളെ ഓടിക്കാൻ 
തകരകൊട്ടുന്ന ഹൃദയത്തിനോട്‌
അതിന്റെ നീണ്ട ദംഷ്ട്രങ്ങളിൽ കോർത്ത
കുടൽമാലകൾ കണ്ട്‌ ജ്വലിക്കുന്ന കണ്ണുകളോട്‌
കണ്ണടക്കുബൊഴെത്തുന്ന നേർത്ത
മൃതിയുടെ കയ്യിൽനിന്നും
തിരിചു വന്നവരാണു നമ്മൾ.


Saturday, 22 August 2015

എല്ലാവരും ചിരിചു കഴിഞ്ഞെങ്കിൽ പറയുക,                                                       ഇനിയതിന്റെ കൈപ്പുനീരു ഞാൻ പകരാം.                                                         മൗനത്തിന്റെ കട്ടിപ്പുറന്തോൽ ചോരക്കറകൊണ്ടു ഉണക്കാം.                                           എന്റെ ഓർമ്മകളിൽ ആഞ്ഞടിക്കുംബൊഴെങ്കിലും,                                                   നിങ്ങളുടെ ശബ്ദത്തിന്‌ ആഴമുണ്ടാകട്ടെ!                                                                                                 
                                    -പഞ്ഞൻ

Friday, 19 June 2015

ചിരി


ജീവിതം തോൽപ്പിച പ്പോൾ
ആരോ കൊടുത്ത സമ്മാനമായിരുന്നു ചിരി.
പിന്നെ ഒരിക്കലും കിട്ടാത്തതിനാൽ
അയാളത്‌ കൊണ്ടുനടക്കുന്നു.
-പഞ്ഞൻ

പിറവി


ഒന്നും കൊണ്ടുപോകാനല്ല
ചിലത്‌ ബാക്കിവെക്കാനുള്ള
സമരത്തിലാണ്‌ ജീവിതം.
-പഞ്ഞൻ

നഷ്ടം


വില കൊടുത്തു വാങ്ങി
ചില്ലിലിട്ടാലും
വിലപേശി വാങ്ങി
പ്രദർശനത്തിനു വചാലും
നഷ്ടം അവൾക്ക്‌ മാത്രം.

-പഞ്ഞൻ

Saturday, 13 June 2015

വഴിയിൽ


പിന്നെ ജീവിതം പോയ വഴി
നോക്കി നടക്കുംബോൾ
അപരിചിതരാകാൻ നാം
കണ്ടുമുട്ടുന്നു.

-പഞ്ഞൻ

അവൾ


പലകുറി വലിചെറിഞ്ഞിട്ടും
പൊട്ടാത്തപ്പോഴാണു
അതും ഹൃദയമാണെന്ന്
അവനു മനസിലായത്‌.

-പഞ്ഞൻ

ദൈവം


ഒളിഞ്ഞു നോക്കിയ പ്പോൾ
ശൂന്യതയിലേക്ക്‌ ആരോ
കുംബസാരിക്കുകയായിരുന്നു.
-പഞ്ഞൻ

വരികൾ


ഹൃദയത്തിൽ നീയിനിയും
നടന്നു തീർക്കാത്ത
വഴികളാണീ വരികൾ.
-പഞ്ഞൻ

Friday, 12 June 2015

കിനാവ്‌


പകലിന്‌ തുന്നിചേർക്കാനാവാത്ത
ഉടുപ്പുകളൾ രാവിന്‌
സമ്മാനിചത്‌.
-പഞ്ഞൻ

പ്രതീക്ഷ


ഒടുവിലാരോ വിളിചെന്നുതോന്നി
തിരുഞ്ഞുനോക്കിയപ്പോൾ കരിയിലകൾ
സാരമില്ല, മനസ്സങ്ങനെയാണ്‌!
-പഞ്ഞൻ

മൗനം


ന്യായീകരണങ്ങളില്ലാത്ത
മരണം മൗനം പാലിക്കുന്നു
അതിൻ ഹൃദയഭാരത്താൽ
മൗനം മരണം പ്രാപിക്കുന്നു.
-പഞ്ഞൻ

Monday, 1 June 2015

സുഹൃത്ത്‌

തിരിചുകിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും
ഹൃദയം കടം കൊടുക്കുന്നവർക്കായി
സൗഹൃദത്തിന്റെ ലോകം 
വിസ്മയങ്ങൾ സൃഷ്ടിക്കുന്നു.
-പഞ്ഞൻ

യാത്ര

ഒറ്റപ്പെട്ട മരങ്ങൾ 
തണൽ വിരിക്കും പോലെ
ചില സാന്ത്വനങ്ങൾ.
-പഞ്ഞൻ

പാOം

അമ്മയുടെ ഉദരത്തോളം വിശാലമല്ല
ഭൂമിയുടെ മാറെന്നാണ്‌
മരണത്തിന്റെ ആദ്യ പാOം
-പഞ്ഞൻ

മുറിവുകൾ

ജീവിതത്തിലെ പ്രതീക്ഷകൾ
ഒളികണ്ണിട്ട്‌ നോക്കുന്നത്‌
ഉണങ്ങാത്ത വ്രണങ്ങളിലേക്കാണ്‌.
-പഞ്ഞൻ

Tuesday, 26 May 2015

പ്രതീക്ഷ


രാവിനു കൂട്ടിരുന്നപ്പോൾ
വിടപറയാതെ പോയ
സ്വപ്നങ്ങളെ കാത്ത്‌ 
ഞാൻ വീണ്ടുമുറങ്ങുന്നു.
-പഞ്ഞൻ

Monday, 27 April 2015

സാക്ഷി


ഓരോരോ ദൈവങ്ങൾ വാചാലരാകുബോൾ,
എന്റെ ദൈവമെന്താണിങ്ങനെ
മൗനമാചരിക്കുന്നത്‌!!

Saturday, 25 April 2015

നീതിമാന്റെ പുസ്തകം


തെമ്മാടിക്കുഴിയിൽ അടക്കിയവന്റെ
വെളിപാട്‌ പുസ്തകത്തിലെ
അവസാന വാചകം;
"ആ രക്തത്തിലെനിക്ക്‌ പങ്കില്ല!!".

Saturday, 18 April 2015

ആശ്ചര്യം!


വിവാഹം സ്വര്‍ഗത്തില്‍
വച്ചാകുന്നെന്ന് കേട്ട്
ആത്മഹത്യ ചെയ്തവരുടെ എണ്ണം
തുലോം കുറവായിരുന്നു!

മരണം


നാളെയാണ് നാളെയാണ്
നാളെയാണെന്ന് വിശ്വസിക്കുന്നവര്‍ക്ക്
വിധിയിന്ന് സമ്മാനിക്കുന്ന
ബംബര്‍!

Friday, 17 April 2015

പിൻ വിളി


ഞാൻ നടന്നകന്നപ്പോൾ ആരും
വിളിക്കാത്തതിനെക്കാൾ വേദന
വിളിചിട്ടും അവൾ നിൽക്കാത്തതിലായിരുന്നു.
-പഞ്ഞൻ

മരണം


എന്നും ഉറങ്ങും മുൻപ്‌
ജീവിതം ചോദിക്കുന്ന കടംകഥക്ക്‌
ഞാൻ കണ്ടെത്തിയ ഉത്തരം.

മുള്ള്‌


വെയിലിനെ തോൽപിച്‌
സ്വയം മുള്ളായിമാറിയെങ്കിലും
ഉള്ളിൽ പഞ്ഞിപോലത്രേ
ചില മുൾചെടികൾ

സ്നേഹത്തിന്റെ രാഷ്ട്രീയം

 അൻപത്തൊന്നു വെട്ടുകൾക്ക്‌ കാത്തിരിക്കതെ
ഒറ്റവെട്ടിനുതന്നെ ജീവൻ പോയി.
അവളന്ന് ആഞ്ഞുവെട്ടിയത്‌
എന്റെ ഹൃദയത്തിലായിരുന്നു.
--പഞ്ഞൻ

Sunday, 12 April 2015

ജോക്കർ

കളിയിൽ എല്ലാവർക്കും വേണ്ടതിനെ
എവിടെയും പെടുത്താതിരിക്കുംബോൾ
അതിന് മറ്റെന്ത്‌ പേരിടാൻ.

Tuesday, 7 April 2015

അവള്‍

ഇലക്കും മുള്ളിനും
കേടില്ലാതിരിക്കാന്‍
വേരോടെ പിഴുതെറിഞ്ഞ
ജീവിതം.

Monday, 6 April 2015

സെക്സ്


കിടപ്പുമുറിയിലെ വെളിച്ചം
കെടുത്തുന്നതിനെക്കുറിച്ചുള്ള
നിറമുള്ള സ്വപ്‌നങ്ങള്‍.

തിരിച്ചറിവ്


ഞാന്‍ കട്ടെടുത്തതെല്ലാം
അമ്മയെനിക്ക് പാത്തുവച്ചതാണെന്നു
തിരിച്ചറിഞ്ഞപ്പോള്‍ ഇറ്റ
കണ്ണീരിന്റെ ചവര്‍പ്പ്.


-രാജേഷ്‌.പി

Sunday, 5 April 2015

ഇര




പരിഹാരം
ത്രാസില്‍ അളന്നുകൊടുക്കുന്ന
പ്രാചീനതയുടെ ബാക്കിപത്രം.

പ്രവാചകന്‍


ഒരു അത്മബലിയുടെ പേരില്‍
രണ്ടു ജനതക്കിടയില്‍
മൂന്ന് ആണിയില്‍
തളക്കപ്പെട്ടവന്‍.

ഓര്‍മ്മ


പൊടി തട്ടിയാല്‍
അലര്‍ജ്ജിയുണ്ടാകും
എന്ന് പറഞ്ഞ്‌
ഞാനെന്റെ മക്കള്‍ക്ക്
തുറന്നുകൊടുക്കാത്ത
പുസ്തകം.

Friday, 3 April 2015

കവി

കണ്ണീരിലെമധുരവും,
ചിപ്പിയിലെ സാഗരവും
കാണിച്ചു കൊടുത്തപ്പോള്‍
ആരും വായിക്കതെപോയ
തലക്കെട്ടില്ലാത്ത ജീവിതം.

രാജേഷ്‌. പി

പ്രേമം

ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍
കിട്ടിയ അടി,
ആദ്യസ്പര്‍ശനമാനെന്നു പറഞ്ഞതിന്
അവള്‍ നല്‍കിയ
പൊള്ളയായ സമ്മാനം.

Thursday, 2 April 2015

പാഠം

ഉത്തരങ്ങള്‍
തലയില്‍ കെട്ടിവെച്ച്
അനങ്ങാതെ അഭ്യസിച്ചപ്പോള്‍
ആചാര്യന്‍ കഴുത്തിലേക്കിട്ട ചാട്ടുളി.

രാജേഷ്‌. പി