Monday, 27 April 2015

സാക്ഷി


ഓരോരോ ദൈവങ്ങൾ വാചാലരാകുബോൾ,
എന്റെ ദൈവമെന്താണിങ്ങനെ
മൗനമാചരിക്കുന്നത്‌!!

Saturday, 25 April 2015

നീതിമാന്റെ പുസ്തകം


തെമ്മാടിക്കുഴിയിൽ അടക്കിയവന്റെ
വെളിപാട്‌ പുസ്തകത്തിലെ
അവസാന വാചകം;
"ആ രക്തത്തിലെനിക്ക്‌ പങ്കില്ല!!".

Saturday, 18 April 2015

ആശ്ചര്യം!


വിവാഹം സ്വര്‍ഗത്തില്‍
വച്ചാകുന്നെന്ന് കേട്ട്
ആത്മഹത്യ ചെയ്തവരുടെ എണ്ണം
തുലോം കുറവായിരുന്നു!

മരണം


നാളെയാണ് നാളെയാണ്
നാളെയാണെന്ന് വിശ്വസിക്കുന്നവര്‍ക്ക്
വിധിയിന്ന് സമ്മാനിക്കുന്ന
ബംബര്‍!

Friday, 17 April 2015

പിൻ വിളി


ഞാൻ നടന്നകന്നപ്പോൾ ആരും
വിളിക്കാത്തതിനെക്കാൾ വേദന
വിളിചിട്ടും അവൾ നിൽക്കാത്തതിലായിരുന്നു.
-പഞ്ഞൻ

മരണം


എന്നും ഉറങ്ങും മുൻപ്‌
ജീവിതം ചോദിക്കുന്ന കടംകഥക്ക്‌
ഞാൻ കണ്ടെത്തിയ ഉത്തരം.

മുള്ള്‌


വെയിലിനെ തോൽപിച്‌
സ്വയം മുള്ളായിമാറിയെങ്കിലും
ഉള്ളിൽ പഞ്ഞിപോലത്രേ
ചില മുൾചെടികൾ

സ്നേഹത്തിന്റെ രാഷ്ട്രീയം

 അൻപത്തൊന്നു വെട്ടുകൾക്ക്‌ കാത്തിരിക്കതെ
ഒറ്റവെട്ടിനുതന്നെ ജീവൻ പോയി.
അവളന്ന് ആഞ്ഞുവെട്ടിയത്‌
എന്റെ ഹൃദയത്തിലായിരുന്നു.
--പഞ്ഞൻ

Sunday, 12 April 2015

ജോക്കർ

കളിയിൽ എല്ലാവർക്കും വേണ്ടതിനെ
എവിടെയും പെടുത്താതിരിക്കുംബോൾ
അതിന് മറ്റെന്ത്‌ പേരിടാൻ.

Tuesday, 7 April 2015

അവള്‍

ഇലക്കും മുള്ളിനും
കേടില്ലാതിരിക്കാന്‍
വേരോടെ പിഴുതെറിഞ്ഞ
ജീവിതം.

Monday, 6 April 2015

സെക്സ്


കിടപ്പുമുറിയിലെ വെളിച്ചം
കെടുത്തുന്നതിനെക്കുറിച്ചുള്ള
നിറമുള്ള സ്വപ്‌നങ്ങള്‍.

തിരിച്ചറിവ്


ഞാന്‍ കട്ടെടുത്തതെല്ലാം
അമ്മയെനിക്ക് പാത്തുവച്ചതാണെന്നു
തിരിച്ചറിഞ്ഞപ്പോള്‍ ഇറ്റ
കണ്ണീരിന്റെ ചവര്‍പ്പ്.


-രാജേഷ്‌.പി

Sunday, 5 April 2015

ഇര




പരിഹാരം
ത്രാസില്‍ അളന്നുകൊടുക്കുന്ന
പ്രാചീനതയുടെ ബാക്കിപത്രം.

പ്രവാചകന്‍


ഒരു അത്മബലിയുടെ പേരില്‍
രണ്ടു ജനതക്കിടയില്‍
മൂന്ന് ആണിയില്‍
തളക്കപ്പെട്ടവന്‍.

ഓര്‍മ്മ


പൊടി തട്ടിയാല്‍
അലര്‍ജ്ജിയുണ്ടാകും
എന്ന് പറഞ്ഞ്‌
ഞാനെന്റെ മക്കള്‍ക്ക്
തുറന്നുകൊടുക്കാത്ത
പുസ്തകം.

Friday, 3 April 2015

കവി

കണ്ണീരിലെമധുരവും,
ചിപ്പിയിലെ സാഗരവും
കാണിച്ചു കൊടുത്തപ്പോള്‍
ആരും വായിക്കതെപോയ
തലക്കെട്ടില്ലാത്ത ജീവിതം.

രാജേഷ്‌. പി

പ്രേമം

ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍
കിട്ടിയ അടി,
ആദ്യസ്പര്‍ശനമാനെന്നു പറഞ്ഞതിന്
അവള്‍ നല്‍കിയ
പൊള്ളയായ സമ്മാനം.

Thursday, 2 April 2015

പാഠം

ഉത്തരങ്ങള്‍
തലയില്‍ കെട്ടിവെച്ച്
അനങ്ങാതെ അഭ്യസിച്ചപ്പോള്‍
ആചാര്യന്‍ കഴുത്തിലേക്കിട്ട ചാട്ടുളി.

രാജേഷ്‌. പി