Monday, 14 September 2015

മണൽ വീട്‌

തിരയുടുപ്പുകളിൽ എന്റെ കുഞ്ഞിനു 
അന്ത്യവിശ്രമം 
കരയുടെ മാറിൽ അവനൊരു 
മണൽ വീട്‌ 
ചക്രവാളം തൊട്ടുനിൽക്കുന്ന നാട്ടിൽ 
ഒരുപിടി മണ്ണു 
വെടിയൊചയുടെ താരട്ടുപാട്ടിൽ നിന്നൊളിചോടി 
സ്വപ്നത്തിൽ മരിച കുഞ്ഞ്‌.

Saturday, 12 September 2015

വഴി

മരണത്തിലേക്കുള്ള വഴി
നിന്നിലേക്ക്‌ നീളുന്നു,
ഓരോ യാത്രയും നിന്നിൽനിന്ന്
അകന്ന് പോകാനുള്ളതാണ്‌.
എന്റെ കാഴ്ചകൾ നിന്നിലേക്ക്‌
ഒതുങ്ങും വരെ കാത്തു നിൽക്കുക,
വഴിയും ദൂരവും ഒന്നാകുന്നിടത്ത്‌
ഒടുവിൽ നമുക്കൊന്നാവാം.

- പഞ്ഞൻ

Tuesday, 8 September 2015

സ്വപ്നം

കണ്ണീരു പൊടിയാത്ത
ഒരു രാത്രിയെങ്കിലും നിനക്കായി 
ഞാൻ മാറ്റി വെക്കുന്നുണ്ട്‌. 
കരളിലെ നോവെടുത്തന്ന്
നീയെന്നെ മൂടുക, 
നെഞ്ചിലെ കല്ല് മൂന്നാക്കി 
ദേഹത്ത്‌ വെക്കുക!

-പഞ്ഞൻ

Thursday, 3 September 2015

തണൽ

ഇന്നത്തെ ചില്ലകൾക്ക്‌ വിട,
നീണ്ട ഉറക്കത്തിലേക്ക്‌ എല്ലാം വലിചെറിഞ്ഞ്‌
ഞാൻ പറന്നുപോകട്ടെ.
കരച്ചിലിന്റെ വക്കത്തുനിന്നും കണ്ണുകൾ
താഴ്‌ന്ന്‌ ചുഴിയിലേക്ക്‌ നീങ്ങുന്നു,
കാറ്റിൽ ഞാൻ പൊഴിച തൂവലുകൾ
വേരുകളിലെത്തും മുൻപ്‌ നീയുറങ്ങുക,
ഇന്നത്തെ പക്ഷികൾ നാളത്തെ ചില്ലകളാകാം!

-പഞ്ഞൻ

Wednesday, 2 September 2015

നിഴലുകൾ

പിരിയും മുൻപ്‌ തിരിചറിയുക
നാമൊരിക്കൽ സ്നേഹിചിരുന്നു.
ഇനിയും ഈവഴിയാത്രയില്ല,
പിരിയുംവരെ കണ്ണുകളിൽ
നോക്കിനിൽക്കുക..
നടന്നു നീങ്ങും മുൻപ്‌ നിഴലുകളിൽ ചുംബിക്കുക!

-പഞ്ഞൻ