ഇന്നത്തെ ചില്ലകൾക്ക് വിട,
നീണ്ട ഉറക്കത്തിലേക്ക് എല്ലാം വലിചെറിഞ്ഞ്
ഞാൻ പറന്നുപോകട്ടെ.
കരച്ചിലിന്റെ വക്കത്തുനിന്നും കണ്ണുകൾ
താഴ്‌ന്ന് ചുഴിയിലേക്ക് നീങ്ങുന്നു,
കാറ്റിൽ ഞാൻ പൊഴിച തൂവലുകൾ
വേരുകളിലെത്തും മുൻപ് നീയുറങ്ങുക,
ഇന്നത്തെ പക്ഷികൾ നാളത്തെ ചില്ലകളാകാം!
-പഞ്ഞൻ
No comments:
Post a Comment