അപ്പവും വീഞ്ഞും പങ്കുവചവർ
ഒറ്റുകൊടുത്തപ്പോൾ നിങ്ങൾക്ക്
തോന്നിയതെന്താണ്?
അപ്പം ശരീരവും, വീഞ്ഞ് രക്തവുമായത്
ഉപമകൊണ്ടല്ലെന്ന് പറഞ്ഞുകൊടുക്കാതിരുന്നതെന്താണ്?
ക്ഷമിക്കണം, നിങ്ങൾ ദൈവമായിരുന്നു!
എങ്കിലും, മനസ്സിലാകുന്ന രീതിയിൽ
അവസാന ഉൽപ്രേക്ഷ ഉപയോകിക്കാമായിരുന്നു.
വെള്ളിക്കുവേണ്ടി അപ്പവും പിന്നെ
അപ്പത്തിനുവേണ്ടി വെള്ളിയും കരുതുന്നവരോട്
നിങ്ങൾ അവർക്ക് വേണ്ടി മരിക്കുന്നെന്നു
മനസിലാകുന്നതുപോലെ പറഞ്ഞു കോടുക്കാമായിരുന്നു.
വെറുതെ ഓർമ്മിപ്പിചതാണ്,
മൗനത്തിനർത്ഥം കിട്ടാത്തിടത്ത് നിങ്ങളായിരുന്നു
എന്റെ ചോദ്യത്തിനേറ്റവും യോഗ്യൻ.
തെറ്റുപറയുന്നില്ല,
മിക്കപ്പോഴും ചുറ്റുമുള്ളവർക്ക്
എന്റെ മൗനംപോലും മനസ്സിലാകാറില്ല!
No comments:
Post a Comment