പർദ്ദയിട്ട കവിയുടെ
കണ്ണുകളിൽ
ഭയമുണ്ട്.
വാക്കുകൾ വെട്ടിമാറ്റുന്ന പണി മടുത്തു
മൊഴി ചൊല്ലാൻ വന്നതാണ്.
ത്വലാഖ്!
വായനക്കാരന്റെ ഭാര്യയാകാൻ
ഇനിയും കവിക്കാവതില്ല.
ത്വലാഖ്!
നിങ്ങൾ പറയും മുൻപ് ഞാൻ പറയാം;
അല്ലെങ്കിലും പർദ്ദയിട്ടവർക്കെന്ത്
ത്വലാഖ്!
No comments:
Post a Comment